മതസ്പർദ്ധ പരത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ

മതസ്പർദ്ധ പരത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ
Mar 1, 2025 01:22 PM | By VIPIN P V

ഗുരുവായൂർ : (www.truevisionnews.com) മതസ്പർദ്ധ പരത്തുന്ന അഭിപ്രായങ്ങളുമായി വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ എടത്വ തായങ്കരി ആനന്ദഭവനത്തിൽ ശ്രീരാജി(32)നെയാണ് അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ എസിപി ടിഎസ് സിനോജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജനുവരി 12 നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ പടിഞ്ഞാറേനടയിലെ ഹോട്ടലുടമയുടെ സമൂഹസ്പർധ ഉളവാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഹോട്ടലുടമ മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് അയാളുടെ വീഡിയോ പങ്കുവെയ്ക്കരുതെന്ന് പൊലീസിന്റെ നിർദേശമുണ്ടായിരുന്നു. ഇതിനിടയിലാണ് ശ്രീരാജ് ഇത് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്.

ശ്രീരാജിന്റെ പേരിൽ എടത്വ, പെരുവന്താനം, ചെർപ്പുളശ്ശേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നാല് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#person #who #shared #video #spreading #religious #rivalry #socialmedia #arrested

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
Top Stories