ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകർ - വി ഡി സതീശൻ

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകർ - വി ഡി സതീശൻ
Advertisement
Feb 18, 2022 03:09 PM | By Vyshnavy Rajan

എറണാകുളം : ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദീപുവിനെ മർദിച്ചത് പ്രമുഖ സിപി ഐ എം നേതാക്കളുടെ സാന്നിധ്യത്തിൽ കുന്നത്തുനാട് എം എൽ എയ്‌ക്കെതിരെ നടന്നത് സമാധാനപരമായ സമരമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ സി.കെ.ദീപു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്.

കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിനു കെഎസ്ഇബി തടസം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്നു ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റു വിളക്കണച്ചു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി.

സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചു. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികള്‍, ദീപുവിനു ചികിത്സ നല്‍കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്താല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛര്‍ദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

Deepu was beaten to death by CPI (M) activists - VD Satheesan

Next TV

Related Stories
ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു

May 18, 2022 12:24 PM

ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു

ഒറ്റപ്പാലത്ത് ആന പാപ്പാനെ...

Read More >>
ചേർത്തലയിൽ ദമ്പതികൾ  ഷോക്കേറ്റ് മരിച്ച നിലയിൽ

May 9, 2022 12:09 PM

ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ

ചേർത്തലയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച...

Read More >>
നടിയെ ആക്രമിച്ച ക്കേസ്; പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി.

Apr 21, 2022 06:09 PM

നടിയെ ആക്രമിച്ച ക്കേസ്; പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത...

Read More >>
കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 9, 2022 08:55 AM

കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കോട്ടയത്ത് വിവാഹം ഉറപ്പിച്ച യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്

Mar 29, 2022 06:18 PM

കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക് കൊവിഡ്

കേരളത്തിൽ ഇന്ന്‍ 424 പേര്‍ക്ക്...

Read More >>
വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ  പിന്തുടർന്ന്  കീഴ്‌പ്പെടുത്തി

Feb 5, 2022 06:10 AM

വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് കീഴ്‌പ്പെടുത്തി

റോഡിൽ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി....

Read More >>
Top Stories