തൃശൂര്‍: (www.truevisionnews.com) സ്വകാര്യ സർവകലാശാല ബില്ല് ഐക്യകണ്ഠേനയാണ് പാസാക്കിയതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സിപിഐ ബില്ലിനെ എതിർത്തിട്ടില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ വിയോജിപ്പറിയിച്ചു.

സിപിഐ മന്ത്രിമാരടക്കം ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാർഥി യുവജനസംഘടനകൾ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു. ടി.പി ശ്രീനിവാസനെ തല്ലിയതിൽ മാപ്പ് പറയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
'' ഓരോന്നിനും ഓരോ സമയമുണ്ട് ആ സമയത്തെ ചെയ്യാന്‍ പറ്റൂ. ആ കാലഘട്ടത്തിൽ എടുക്കേണ്ട നിലപാട് ആ കാലഘട്ടത്തിൽ എടുത്തൂ. കാലാനുസൃതമായ മാറ്റങ്ങൾ വരും.
മൂന്നു പതിറ്റാണ്ടുകൊണ്ട് ഇത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് ആരെങ്കിലും കരുതിയിരുന്നോ? സിപിഐ ബില്ലിനെ എതിർത്തിട്ടില്ല. ചില മാറ്റങ്ങൾ നിർദേശിക്കുകയാണ് ഉണ്ടായത്. അത് അംഗീകരിച്ചു. ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. തുടർന്ന് മുന്നോട്ട് പോകും''
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവകലാശാല യാഥാർഥ്യമായി. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ.
മറ്റു സ്ഥലങ്ങളിൽ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവകലാശാല. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറിനിൽക്കാനാവില്ല. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദേശത്തിൽ സിപിഐ വിയോജിച്ചു.
ഇന്നത്തെ കാലത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകും.സിപിഐയുടെ കാബിനറ്റ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ഥി യുവജന സംഘടനകൾ എതിർക്കില്ല.
സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ നിലയിലാണ്. ഹൃദ്യവും ഊഷ്മളവും ആയിരുന്നു. മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബിന്ദു കൂട്ടിച്ചേര്‍ത്തു.
#need #SFI #apologize #TPSrinivasan #private #universities #inevitable #RBindu
