തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം വർക്കലയിൽ യുവതിയ്ക്കു നേരെ ക്രൂര പീഡനം.സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.

സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ശീതള പാനീയത്തിൽ ദ്രാവകം കലക്കി മയക്കി കിടത്തി പീഡിപ്പിച്ചു.
ഇതിന് പുറമെ മൊബൈൽ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Cruel #harassment #young #woman #accused #arrested
