കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ചെക്യാടിൽ ആയുധശേഖരം കണ്ടെത്തി.വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലിൽ മുക്കിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.

റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് വളയം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മേഖലയിൽ പോലീസ് പരിശോധന തുടരുകയാണ്.
#huge #cache #weapons #found #Kozhikode
