തിരുവനന്തപുരം: (www.truevisionnews.com) വില്‍പ്പനയ്‌ക്കെത്തിച്ച 13 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി മധു കെ.പിള്ള, മണക്കാട് സ്വദേശി സതി എന്നിവരാണ് പിടിയിലായത്. മധു കെ. പിള്ള ആര്‍.എസ്.എസ്. പ്രവര്‍ത്തകനും സതി സി.ഐ.ടി.യു പ്രവര്‍ത്തകനുമാണ്.

ബെംഗളൂരുവില്‍നിന്ന് ട്രെയിനിലാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. മണക്കാട്ടെ സതിയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില്‍പ്പന നടത്താനായിരുന്നു നീക്കം.
ആന്ധ്രയില്‍നിന്ന് ബെംഗളൂരു വഴി കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മധു കെ. പിള്ളയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ വിശദമായ ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.
#ganja #transported #train #Bengaluru #RSS #CITU #activists #arrested
