ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്നു, 32കാരി പിടിയിൽ
Feb 3, 2025 01:45 PM | By Susmitha Surendran

ലക്നൗ:  (truevisionnews.com) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി പറഞ്ഞു.

ബറേലി സ്വദേശിയായ ഇഖ്ബാൽ എന്നയാളുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് സ്വന്തം വീടിന് സമീപം കണ്ടെത്തിയത്. ഇഖ്‍ബാലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങി.

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇഖ്ബാൽ യുവതിയുടെ ഗ്രാമത്തിൽ പല വീടുകളിലും സന്ദർശിച്ചിരുന്നു. ഇത്തരമൊരു സന്ദർശനത്തിലാണ് ഇഖ്ബാൽ യുവതിയെ കണ്ടുമുട്ടിയത്. ഇരുവരും ഫോൺ നമ്പർ കൈമാറുകയും പിന്നീട് പതിവായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

ഒരു ദിവസം ഇഖ്ബാൽ യുവതിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ജോലി സംബന്ധമായ ആവശ്യങ്ങളുടെ പേരിലാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.

തന്റെ ഭർത്താവിനെ അറിയിക്കുമെന്ന് യുവതി പറഞ്ഞപ്പോൾ തങ്ങൾ ഫോണിൽ സംസാരിച്ചതെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് യുവതിയുടെ കുടുംബം ത‍കർക്കുമെന്നും ഭീഷണിപ്പെടുത്തി. ഭ‍ർത്താവിനും കുട്ടികൾക്കും ഒപ്പം ജീവിക്കുകയായിരുന്നതിനാൽ ആ ഭീഷണിയിൽ താൻ ഭയപ്പെട്ടുപോയെന്ന് യുവതി പറഞ്ഞു.

പിന്നീട് പല തവണ ഇഖ്ബാൽ തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതിൽ മനംമടുത്ത് ഇഖ്ബാലിനെ കൊല്ലാനോ സ്വയം ജീവനൊടുക്കാനോ തീരുമാനിച്ചു.

ബുധനാഴ്ച ഇഖ്ബാൽ തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങി വരവെ യുവതിയെ വിളിച്ചു. തനിക്ക് കാണണമെന്ന് യുവതി ഇഖ്ബാലിനെ അറിയിച്ചു.

രാത്രി ഭർത്താവിനെ മയക്കിക്കിടത്താനായി ഇഖ്ബാൽ രണ്ട് ഗുളികകൾ യുവതിക്ക് നൽകി. ഇത് നൽകിയ ശേഷം യുവതിയെ ഫോണിൽ വിളിച്ച് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഇഖ്ബാലിനെ കൊല്ലണമെന്നോ അല്ലെങ്കിൽ ജീവനൊടുക്കണമെന്നോ ഉറപ്പിച്ചാണ് അവിടേക്ക് പോയതെന്ന് യുവതി പറഞ്ഞു.

വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിന്റെ വായയും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ സ്റ്റെയർകെയ്സിന് സമീപം മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

#32year #old #woman #arrested #suffocating #young #man #sex.

Next TV

Related Stories
രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

Feb 12, 2025 10:36 AM

രാത്രി തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്നു, ഉച്ചവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു, ശേഷം പൊലീസ് സ്റ്റേഷനിലെത്തി

തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം. ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ...

Read More >>
 ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ  കൊലപ്പെടുത്തിയ സംഭവം,  വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

Feb 11, 2025 01:02 PM

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ഭാര്യ കൊലപ്പെടുത്തിയ സംഭവം, വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങൾ

കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത്...

Read More >>
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Feb 10, 2025 04:22 PM

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു...

Read More >>
സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

Feb 9, 2025 09:12 PM

സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മ എന്ന ചുട്കുളിയെ അറസ്റ്റ് ചെയ്തത്....

Read More >>
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

Feb 8, 2025 12:43 PM

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

ക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ്...

Read More >>
ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

Feb 7, 2025 12:44 PM

ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി....

Read More >>
Top Stories