ആം ആദ്മിക്ക് തിരിച്ചടി; പാർട്ടി വിട്ട എട്ട് എംഎൽഎമാർ ബിജെപിയിൽ

ആം ആദ്മിക്ക് തിരിച്ചടി; പാർട്ടി വിട്ട എട്ട് എംഎൽഎമാർ ബിജെപിയിൽ
Feb 1, 2025 08:16 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്.

പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ​ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ​ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ ന​ഗർ), രാജേഷ് റിഷി (ഉത്തം ന​ഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡ, ബിജെപി ഡൽഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

ഇതൊരു ചരിത്ര നിമിഷമാണെന്ന് ബൈജയന്ത് പാണ്ഡ പറഞ്ഞു. ഫെബ്രുവരി അഞ്ചിലെ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹി സ്വതന്ത്രമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാണ്ഡ കൂട്ടിച്ചേർത്തു.

#Eight #sitting #MLAs #who #resigned #from #AamAadmi #Party #joined #BJP.

Next TV

Related Stories
നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

Feb 8, 2025 10:43 AM

നിയമസഭ തെരഞ്ഞെടുപ്പ്; കുതിപ്പ് തുടർന്ന് ആം ആദ്മി, അരവിന്ദ് കെജ്‌രിവാൾ മുന്നിൽ

കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി...

Read More >>
പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

Feb 5, 2025 12:33 PM

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി

യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം...

Read More >>
ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

Feb 5, 2025 06:21 AM

ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക്; 70 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ

ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടർമാരാണ്...

Read More >>
പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

Feb 4, 2025 10:11 PM

പാർട്ടി മറുപടി; പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം - സിപിഐ എം

മറ്റ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്‍റെയും സംഘടനാക്രമീകരണത്തിന്‍റെയും ജനാധിപത്യപ്രക്രിയയാണ്...

Read More >>
Top Stories

Entertainment News