കൊൽക്കത്ത : (truevisionnews.com) പിതാവിന്റെ 24കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി ഒൻപതോടെ യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് പതിനാറുകാരൻ കൊലപ്പെടുത്തിയത്.
യുവതിയെ ഉടൻതന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂർച്ചയേറിയ ആയുധമാണ് ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇതുപൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പതിനാറുകാരനും അമ്മയും ചേർന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്.
പിതാവ് ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞത് കാറിന്റെ ജിപിഎസ് പരിശോധിച്ചാണ്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല.
#16year #old #stabbed #death #his #father's #24yearold #girlfriend.
