നാദാപുരം : ( www.truevisionnews.com) ആര് പറഞ്ഞു സംഘർഷമെന്ന് ? വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് . അതിലപ്പുറമെന്നുന്നില്ലെന്ന് എസ് പി കെ ഇ ബൈജു .

ബി സോൺ കലോത്സവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയിലുണ്ടായ വിദ്യാർത്ഥി സംഘർഷം പരിഹരിക്കാൻ റൂറൽ എസ് പിയുടെ സമോചിതമായ ഇടപെടൽ.
ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തെ തുടർന്ന് കലോത്സവ നഗരിയിൽ ശക്തമായ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെ എസ് പി കലോത്സവ നഗരിയിൽ സന്ദർശനം നടത്തി.
വളയം എസ് ഐ ഫായിസ് അലിയുടെ നേതൃത്വത്തിൽ നാലോളം എസ് ഐ മാർ ഉൾപെടെ നൂറിലധികം പൊലീസുകാരെ ക്യാമ്പസിൽ വിന്യസിച്ചിട്ടുണ്ട്. സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സേന എത്തിയിട്ടുണ്ട്.
#Massive #police #presence #Kalotsava #city #avoid #conflict
