---
title: "വിധി നിർണ്ണയത്തെ ചൊല്ലി സംഘർഷം; ലോ കോളേജ് യൂണിയൻ ചെയർമാനെ  മർദ്ദിച്ചെന്ന് പരാതി"
english_title: "#conflict #adjudication #Complaint #assaulting #Law #College #Union #Chairman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266909/conflict-adjudication-complaint-assaulting-law-college-union-chairman"
published_at: "2025-01-30T16:14:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b5801cc382_attack.jpg"
keywords: []
---

# വിധി നിർണ്ണയത്തെ ചൊല്ലി സംഘർഷം; ലോ കോളേജ് യൂണിയൻ ചെയർമാനെ  മർദ്ദിച്ചെന്ന് പരാതി

> **Lead Summary:** കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൻ്റെ നാടൻപ്പാട്ട് മത്സരം ഫല അട്ടിമറിച്ചെന്ന പരാതി നൽകാനെത്തിയവരെ മർദ്ദിച്ചതായി പരാതി.

## Article Content

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൻ്റെ നാടൻപ്പാട്ട് മത്സരം ഫല അട്ടിമറിച്ചെന്ന പരാതി നൽകാനെത്തിയവരെ മർദ്ദിച്ചതായി പരാതി.

ലോ കോളജ് ചെയർമാൻ ഉൾപെടെയുള്ളവരെ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ വെച്ച് മർദ്ദിച്ചെന്നാണ് പരാതി.

ലോ കോളജ് യൂണിയൻ ചെയർമാൻ സാനന്ദ് എസ് ഭാനു, യുയുസി വി ശ്രീകാന്ത്, വൈസ് ചെയർപേഴ്സൺ കെ പി ഗോപിക എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത് .

ഇന്ന് പുലർച്ചെ ഒന്നരയോടെ പുളിയാവിൽ മത്സരത്തിൻ്റെ ഫല പ്രഖ്യാപനത്തിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ച് കോഴിക്കോട് ഗവ. ലോ കോളജിലെയും പ്രോവിഡൻസ് കോളജിലെയും വിദ്യാർത്ഥികൾ അപ്പീലുമായി പ്രോഗ്രാം കമ്മിറ്റിയെ സമീപിച്ചത്.

പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ലോ കോളജ് യൂണിയൻ ചെയർമാൻ സാനന്ദ് എസ് ഭാനുവിനെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266909/conflict-adjudication-complaint-assaulting-law-college-union-chairman)