---
title: "ബി സോൺ കലോത്സവം ; കവിതാ രചനയിൽ ഒന്നാം സ്ഥാനം കൈവിടാതെ എ.ആർ  അനിവേദ"
english_title: "#BZone #Arts #Festival #ARAniveda #has #not #given #up #first #place #poetry #writing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266888/bzone-arts-festival-araniveda-has-not-given-up-first-place-poetry-writing"
published_at: "2025-01-30T14:54:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b455bdcab1_1.jpg"
keywords: []
---

# ബി സോൺ കലോത്സവം ; കവിതാ രചനയിൽ ഒന്നാം സ്ഥാനം കൈവിടാതെ എ.ആർ  അനിവേദ

> **Lead Summary:** **നാദാപുരം : **സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയ എ ആർ അനിവേദ ബി സോൺ കലോത്സവത്തിലും ഒന്നാമത് എത്തി.

## Article Content

**നാദാപുരം : **സ്കൂൾ കലോത്സവങ്ങളിൽ കവിതാ രചനയിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയ എ ആർ അനിവേദ ബി സോൺ കലോത്സവത്തിലും ഒന്നാമത് എത്തി.

> " സന്ധ്യ മറയുമ്പോൾ " എന്ന വിഷയത്തിൽ നടന്ന മലയാളം കവിതാ രചനയിൽ അനിവേദക്ക് ഒന്നാം സ്ഥാനം. വടകര ശ്രീ നാരായണ കോളേജിലെ ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയാണ്.

കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിത രചനയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാമത് എത്തിയിട്ടുണ്ട്.

ബി സോണിൽ കവിതാ പാരായണത്തിലും മത്സരമുണ്ട്. ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കവിതാ രചനയിൽ തുടർച്ചയായി മൂന്നു തവണ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്കാരം, കലാമുദ്ര സാഹിത്യ പുരസ്ക്കാരം, സ്പന്ദനം കവിതാ പുരസ്കാരം എന്നീ പുസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

കുഞ്ഞിക്കിളി , മഴത്തുളികൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ അനിൽ കുമാർ ഒഞ്ചിയത്തിൻ്റെയും അധ്യാപികയായ ടി എം രജനിയുടേയും മകളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266888/bzone-arts-festival-araniveda-has-not-given-up-first-place-poetry-writing)