നാദാപുരം ( പുളിയാവ് ) : ( www.truevisionnews.com ) വ്യത്യസ്തവും പുതുമയും നിറഞ്ഞ കാലികറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ സംഘടാകർക്കും കലോത്സവ ജഡ്ജ്സിനും വളണ്ടിയമാർക്കും മാധ്യമ പ്രവർത്തകർക്കും ഭക്ഷണം ഒരുക്കി ഫുഡ് കമ്മിറ്റി.

രാവിലെ പ്രഭാത ഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ ഒരുക്കുന്നുണ്ട്.
റാഷിദ് ചങ്ങരംകുളം ജനറൽ കൺവീനറും ടി ടി കെ ഖാദർ ഹാജി ചെയർമാനുമായ കമ്മിറ്റിയാണ് ഫുഡ് കമ്മിറ്റിയെ നിന്ത്രിക്കുന്നത്.
സുഭിക്ഷും രുചികരവും നിറഞ്ഞ ഭക്ഷണ ശാലയിലെ കോളേജിലെ അധ്യാപികമാരും വിദ്യാർത്ഥികളും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്.നല്ല വൃത്തിയോട് കൂടി തന്നെ ഭക്ഷണശാല കൈകാര്യം ചെയ്യുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
#Calicut #BZone #Kalolsavam #progressing #with #full #hearts #stomachs
