നാദാപുരം: (truevisionnews.com) നാദാപുരത്ത് ആദ്യമായി എത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവം കളറാക്കാൻ ട്രൂ വിഷൻ ടീം.

സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ തത്സമയം പ്രക്ഷേക ലക്ഷങ്ങളിലേക്ക് എത്തിച്ച ട്രൂ വിഷൻ ടീം സ്വന്തം തട്ടകത്തിൽ കൂടുതൽ ആവേശത്തോടെ.
കലോത്സവ നഗരിയിൽ സജ്ജമാക്കിയ "വൈബ്സ് 2025 "സ്റ്റുഡിയോ നാഷണൽ കോളേജ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് ചെയർമാൻ വയലോളി അബ്ദുള്ള കലാസ്നേഹികൾക്ക് സമർപ്പിച്ചു.
മാധ്യമങ്ങൾ ഇന്നത്തെ സമൂഹത്തിൽ അനിവാര്യമായ വശമാണ്. സോഷ്യൽ മീഡിയ, ന്യൂസ് ചാനലുകൾ നമ്മുടെ ജീവിതത്തെ ഓരോ കോണിലേക്കും എത്തിക്കുന്നു. എന്നതിന് ഒരു ഉദാഹരണമാണ് ഈ വൈബ്സ് 2025 സ്റ്റുഡിയോ.
ട്രൂവിഷൻ ന്യൂസ് ചാനൽ ചാനലിന്റെ പ്രവർത്തനങ്ങളും, സാമൂഹിക പ്രതിബദ്ധതകളും പ്രദർശിപ്പിച്ച ഈ സ്റ്റുഡിയോയിൽ സാംസ്കാരിക പ്രദർശനങ്ങളും വാർത്താ റിപ്പോർട്ടിംഗ് രംഗത്തെ നവീനതകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ചടങ്ങിൽ ട്രൂ വിഷൻ മാനേജിങ് ഡയറക്ടർ കെ കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.ട്രൂ വിഷൻ ഡയറക്ടർ പൊയിൽ ഇസ്മായിൽ. ഇ ടി കെ കാദർ ഹാജി,മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ കല്ലോത്ത് അബൂബക്കർ, സിസി ജാതിയേരി, അൻസാർ കൊല്ലാടൻ, സി ടി അനൂപ്, ദേവരാജ് കണ്ണാട്ടി, എപി സതീഷ്, എം കെ രിജിൻ എന്നിവർ പങ്കെടുത്തു.
#Truevision #Vibes #2025 #operational #setup #BZone #Kalotsava #Nagari
