നാദാപുരം (പുളിയാവ് ): ( www.truevisionnews.com) കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേജ് പരിപാടികൾക്ക് തുടക്കാമായപ്പോൾ അഞ്ച് വേദികളായി നടക്കുന്ന വ്യത്യസ്ത മത്സരങ്ങളിലായി പ്രതിഭകൾ മാറ്റുരക്കുന്നു.

വേദി മൂന്ന് സാമിയയിൽ ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരം തുടങ്ങി. ശ്രോതാകൾക്ക് വേറിട്ട ആസ്വാദന തലം നൽകി മത്സരം പുരോഗമിക്കുന്നു.
മോയിൻ കുട്ടി വൈദ്യർ ഉൾപ്പടെയുള്ളവരുടെ പാട്ടുകൾ ആലപിക്കുന്ന പതിവിന് പകരം പുതിയതും വ്യത്യസ്തവുമായ പാട്ടുകൾ അവതരിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ചില മത്സരാർത്ഥികൾ ആല പിക്കാൻ ആരംഭിക്കുമ്പോൾ അതത് കോളേജുകളിലെ സഹപാഠികൾ കൈയടിച്ച് കരഘോഷം നടത്തുന്നതും നിറഞ്ഞ സദസ്സിന് ഉണർവ്വേകി.
#Pleasant #Ishal #B-Zone #Mappilapat #venue #wokeup
