---
title: "ഓഫ് സ്റ്റേജ്; കരവിരുതും വർണ്ണ വിസ്മയവും തീർത്ത് യുവത "
english_title: "#Calicut #University #BZone #kalolsavam ##youth #craftsmanship #color #wonder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266145/calicut-university-bzone-kalolsavam-youth-craftsmanship-color-wonder"
published_at: "2025-01-27T13:14:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67973a0b1c38c_bzone_fest.jpg"
keywords: []
---

# ഓഫ് സ്റ്റേജ്; കരവിരുതും വർണ്ണ വിസ്മയവും തീർത്ത് യുവത 

> **Lead Summary:** **കോഴിക്കോട്: ** പുളിയാവ് നാഷണൽ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സത്തിൻ്റെ ഓഫ് സ്റ്റേജ് ഇനങ്ങൾക്ക് തുടക്കമായി.

## Article Content

**കോഴിക്കോട്: ** പുളിയാവ് നാഷണൽ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സത്തിൻ്റെ ഓഫ് സ്റ്റേജ് ഇനങ്ങൾക്ക് തുടക്കമായി.

കരവിരുതും വർണ്ണ വിസ്മയവും തീർത്ത് യുവത. കളി മണ്ണിൽ ശില്പ മാതൃകകൾ തീർത്ത് ക്ലേ മോഡലിങ്ങ് മത്സരവും വേറിട്ടതായി . കൊളാഷ് മത്സരവും ആശയ സംപുഷ്ടമായി. പ്രബന്ധ രചന, കഥാരചന , ക്വിസ് , പെയിൻ്റംഗ് മത്സരങ്ങളും ആരംഭിച്ചു.

കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 104 ഇനങ്ങളിൽ 8000ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 29,30,31 തിയ്യതികളിൽ അഞ്ചു വേദികളിലായി സ്റ്റേജ് ഇനങ്ങൾ നടക്കും.

> ഫലസ്തീൻ ജനതയുടെ അതിജീവനത്തിന് ക്യാമ്പസുകളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പരമ്പരാഗത നൃത്ത രൂപമായ "ഡാബ്കെ" ലയാലി എന്നാണ് കലോത്സവത്തിന് നാമകരണം ചെയ്തത്.

ഫലസ്തീൻ കവികളും മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരുമായ ദർവേഷ്, ഗസ്സാൻ, സാമിയ, റഫാത്, ഷിറീൻ എന്നിവരുടെ പേരുകളാണ് വേദികൾക്ക്‌ നൽകിയിരിക്കുന്നത്.

കലോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ മുഖ്യാതിഥിയാവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266145/calicut-university-bzone-kalolsavam-youth-craftsmanship-color-wonder)