---
title: "രുചി മഴ പെയ്യും; ബി-സോൺ ഫെസ്റ്റ് ഭക്ഷണ പുര ഒരുങ്ങി"
english_title: "#taste #rain #BZoneFest #foodstall #ready"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/266143/taste-rain-bzonefest-foodstall-ready"
published_at: "2025-01-27T13:10:00+05:30"
category: "Calicut varsity B-Zone arts fest 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679739145c177_GFGF.jpg"
keywords: []
---

# രുചി മഴ പെയ്യും; ബി-സോൺ ഫെസ്റ്റ് ഭക്ഷണ പുര ഒരുങ്ങി

> **Lead Summary:** **കോഴിക്കോട് ( നാദാപുരം): [ **ആതിഥ്യ സ്നേഹം വിളമ്പുന്ന പുളിയാവിൻ്റെ മണ്ണിൽ ഇനി രുചി മഴ പെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവമായ ബി സോൺ ഫെസ്റ്റ് നടക്കുന്ന പുളിയാവ് നാഷണൽ കോളേജിൽ ഭക്ഷണ പുര ഒരുങ്ങി.

## Article Content

**കോഴിക്കോട് ( നാദാപുരം): [ **ആതിഥ്യ സ്നേഹം വിളമ്പുന്ന പുളിയാവിൻ്റെ മണ്ണിൽ ഇനി രുചി മഴ പെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവമായ ബി സോൺ ഫെസ്റ്റ് നടക്കുന്ന പുളിയാവ് നാഷണൽ കോളേജിൽ ഭക്ഷണ പുര ഒരുങ്ങി.

ഒഫീഷ്യൽസിനും അതിഥികൾക്കുമുള്ള ഊട്ടു പുരയുടെ ഉദ്ഘാടനം ഫുഡ് കമ്മറ്റി ചെയർമാനും കോളേജ് മാനേജ്മെൻ്റ് കമ്മറ്റി ചെയർമാനുമായ ടിടികെ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. കോളേജ് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുള്ള അധ്യക്ഷനായി.

നാദാപുരം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട്, കോളേജ് ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള, സെക്രട്ടറി ഇസ്മയിൽ പൊയിൽ, കെ.കെ അബുബക്കർ ഹാജി, കെ.കെ കുഞ്ഞബ്ദുള്ള ഹാജി, വടക്കേ കണ്ടി അബ്ദുള്ള ഹാജി, ഫുഡ് കമ്മറ്റി ജനറൽ കൺവീനർ റാഷിക്ക് ചങ്ങരം കുളം, സ്വാഗത സംഘം ട്രഷറർ വിടി സൂരജ്, പ്രോ ഗ്രാം കൺവീനർ അഫ്‌നാസ് ചോറോട് , അനസ് നങ്ങാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിലെ 112 കോളേജുകളിൽ നിന്നായി 104 ഇനങ്ങളിൽ 8000ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 29,30,31 തിയ്യതികളിൽ അഞ്ചു വേദികളിലായി സ്റ്റേജ് ഇനങ്ങൾ നടക്കും.

> ഫലസ്തീൻ ജനതയുടെ അതിജീവനത്തിന് ക്യാമ്പസുകളുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പരമ്പരാഗത നൃത്ത രൂപമായ "ഡാബ്കെ" ലയാലി എന്നാണ് കലോത്സവത്തിന് നാമകരണം ചെയ്തത്. ഫലസ്തീൻ കവികളും മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരുമായ ദർവേഷ്, ഗസ്സാൻ, സാമിയ, റഫാത്, ഷിറീൻ എന്നിവരുടെ പേരുകളാണ് വേദികൾക്ക്‌ നൽകിയിരിക്കുന്നത്.

കലോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് നാലുമണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കും സിനിമ നടൻ ആസിഫ് അലി മുഖ്യ അതിഥിയായി പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. പി രവീന്ദ്രൻ മുഖ്യാതിഥിയാവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/266143/taste-rain-bzonefest-foodstall-ready)