കോഴിക്കോട്: (truevisionnews.com) നാളെ മുതൽ 31 വരെ പുളിയാവ് നാഷണൽ കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന്റെ മീഡിയ സെന്റർ തുറന്നു.

ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ പാറമ്മൽ, മെമ്പർ ടി കെ ഖാലിദ്, സ്വാഗതസംഘം ഭാരവാഹികളായ അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, അഹമ്മദ് കുറവയിൽ, മരുന്നോളി കുഞ്ഞബ്ദുള്ള, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, പൊയിൽ ഇസ്മായിൽ, സിസി ജാതിയേരി, വി പി ഹമീദ്, ജാഫർ തുണ്ടിയിൽ, മുഹമ്മദ് പേരോട്, മുഹ്സിൻ വളപ്പിൽ, ട്രാഫിക് ചങ്ങരംകുളം, സിദ്ധാർഥ് കക്കട്ടിൽ, കെഎം ഹംസ,ഷാനിബ് ചെമ്പോട്, ഇർഷാദ് കൊട്ടപ്പുറം, റംഷിദ് ചേരനാണ്ടി, അഫ്സൽ തുണേരി, ഫവാസ് തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.
മീഡിയ കമ്മിറ്റി കൺവീനർ അൻസീർ പനോളി സ്വാഗതവും വൈസ് ചെയർമാൻ ഇസ്മായിൽ വാണിമേൽ നന്ദിയും പറഞ്ഞു.
#Bzon #Arts #Festival #Media #Center #opened
