ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ആമസോണില്‍

ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍  ആമസോണില്‍
Sep 26, 2021 01:18 PM | By Truevision Admin

തൊഴിൽ അന്വേഷകർക്കു ചാകരയാണ് ഉത്സവ സീസൺ. ഫ്‌ളിപ്കാർട്ടിനു പിന്നാലെ ആമസോണും ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന മാസങ്ങൾ ഇ- കൊമേഴ്‌സ് പോർട്ടലുകളെ സംബന്ധിച്ചു യുദ്ധകാലമാണ്. 

ഉത്സവ സീസണോടനുബന്ധിച്ചു രാജ്യത്ത് 1,10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു യു.എസ്. റീട്ടെയിൽ ഭീമനായ ആമസോണിന്റെ പ്രഖ്യാപനം. 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ഫ്‌ളിപ്കാർട്ടും ഫ്‌ളിപ്കാർട്ടിനു കീഴിൽ പ്രവർത്തിക്കുന്ന മിൻത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർടൈം, ഫുൾടൈം തൊഴിലന്വേഷകർക്കു മികച്ച അവസരമാണിത്.


പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ആമസോണിന്റെ നിലവിലുള്ള അസോസിയേറ്റ് നെറ്റ് വര്‍ക്കിലാകും. ശേഖരണം, പാക്കിങ്, വിതരണം എന്നീ മേഖലകളിൽ ഒഴിവുണ്ടാകും. ഇൻസന്റീവ് പദ്ധതിയും ഉത്സവസീസണിനോട് അനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മികച്ച രീതിയൽ ജോലി ചെയ്താൽ മികച്ച വരുമാനം ലഭിക്കും.

പുതിയ നിയമനങ്ങളിൽ ഓൺലൈൻ ജോലികളുമുണ്ട്. ടെലി മാർക്കറ്റിങ്ങും ഉപഭോക്തൃ സേവനവുമാകും പ്രധാനം. ഇത്തരക്കാർക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാം. ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ച 8,000 തൊഴിലവസരങ്ങക്കു പുറമേയാണു പുതിയ പ്രഖ്യാപനം.2025 ഓടെ രാജ്യത്ത് ഒരു പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ആമസോൺ ഇന്ത്യയുടെ ലക്ഷ്യം. ഉത്സവസീസണിൽ ഓൺലൈൻ വിൽപ്പനകളിൽ വൻവർധനയാണ് ഉണ്ടകാറുള്ളത്.

ഓഫറുകൾ തന്നെയാണ് ഇതിനു കാരണം. സെക്കൻഡിൽ എത്ര ഓർഡറുകൾ സ്വീകരിച്ചെന്നാണു ഈ സമയത്ത് കമ്പനി ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ആവശ്യകതയ്ക്കനുസരിച്ച് ഉയരാൻ കമ്പനിക്കായിരുന്നില്ല. ജീവനക്കാരുടെ കുറവായിരുന്നു ഇതിനു പ്രധാന കാരണം. ഇത്തവണ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മികച്ച വരുമാനം കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. 2021 -ൽ ആമസോൺ ഇന്ത്യ വിതരണ ശൃംഖലയും വിപുലീകരിച്ചിരുന്നു. നിലവിൽ 15 സംസ്ഥാനങ്ങളിലായി 60 ഓളം സേവന കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്.

അ‌തേസമയം ഓൺലൈൻ പോർട്ടലുകളുടെ ഓഫർ വിൽപ്പനകൾക്കു രാജ്യത്ത് ഉടൻ നിയന്ത്രണം വന്നേക്കുമെന്നാണു റിപ്പോർട്ടു. ഇതിനായുള്ള ഇ- കൊമേഴ്സ് നയം അ‌ണിയറയിൽ ഒരുങ്ങുന്നുണ്ട്. പോർട്ടലുകളുടെ ഓഫർ വിൽപ്പനകൾ രാജ്യത്തെ ചെറുകിട കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം.

വ്യാപാരികളും ഓഫർ വിൽപ്പനകൾക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് കടകൾ അ‌ടഞ്ഞുകിടന്നപ്പോഴും ഓൺലൈൻ പോർട്ടലുകൾക്ക് യഥേഷ്ടം വിൽപ്പന തുടരാൻ അ‌നുമതി നൽകിയത് സർക്കാരിനെ ഏറെ സമ്മർദത്തിലാക്കിയിരുന്നു.

More than one lakh jobs on Amazon

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories