കോഴിക്കോട് : ( www.truevisionnews.com ) വടകര എടോടി കീർത്തി തിയേറ്ററിന് സമീപത്തെ വാടക വീട്ടിൽ വടകര പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭ സംഘം പിടിയിൽ.
രണ്ട് യുവതികൾ ഉൾപ്പെടെ ആറ് പേരാണ് പിടിയിലായത്. 'സ്‌പാ' സെൻ്റർ ആരംഭിക്കാനെന്ന പേരിൽ രണ്ടാഴ്‌ച മുമ്പ് വാടകയ്ക്കെടുത്ത വീട്ടിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പോലീസ് റെയ്‌ഡ് നടത്തിയത്.
.gif)

ബംഗളൂരു, തൃശൂർ സ്വദേശികളാണ് യുവതികൾ. കണ്ണൂർ സ്വദേശിയായ ഉണ്ണി എന്ന യുവാവാണ് വീട് വാടകയ്ക്കെടുത്തത്.
ഇയാളെയും ഇവിടെ എത്തിയ രണ്ട് വില്ല്യാപ്പള്ളി സ്വദേശികളെയും ഒരു കക്കട്ടിൽ സ്വദേശിയെയുമാണ് വടകര ഇൻസ്പെക്ടർ എൻ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
പണവും ഒരു സഞ്ചി നിറയെ ഗർഭനിരോധന ഉറകളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും വടകരയിൽ സ്‌പാ സെൻ്റർ നടത്തിയ ആൾ തന്നെയാണ് ഈ കേന്ദ്രത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വാട്‌സാപ്പ് വഴി ചിത്രങ്ങൾ അയച്ചു നൽകിയാണ് ആവശ്യക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നത്. വരേണ്ട സമയവും വാട്‌സാപ്പിൽ തന്നെ നൽകും.
#Police #search #rented #house #Vadakara #sex #trafficking #gang #caught #six #people #including #native #Kannur #arrested
