കൊല്ലം: ( www.truevisionnews.com ) ഫോണിൽ വിളിച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നു. തലാഖ് ചൊല്ലി ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഇയാൾ ഭാര്യയോട് ഫോണിലൂടെ പറയുന്നത്.

മൂന്ന് തലാഖും ചൊല്ലുന്നത് ഫോൺ സംഭാഷണത്തിൻ്റെ അവസാനം വ്യക്തമാണ്. യുവതിയെ ബാസിത് ചീത്ത വിളിക്കുന്നതും ഇതിലുണ്ട്. 'ഞാനില്ലാതെ നടക്കാൻ നീയിപ്പോ പഠിച്ചില്ലേ? കഴിഞ്ഞ വിഷയം കഴിഞ്ഞു.
തലാഖ് ചൊല്ലി നിന്നെ ഒഴിവാക്കിയിരിക്കുന്നു', എന്നാണ് ഇയാൾ പറയുന്നത്. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാമായ ബാസിത് നിലവിൽ റിമാൻഡിലാണ്.
ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി കഴിഞ്ഞ ദിവസം പരാതി നൽകിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്.
ഒരു വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ അറിയിച്ചു. എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണിൽ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി പറഞ്ഞു.
ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുൾ ബാസിത് വിവാഹാലോചനയുമായി വീട്ടിൽ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്.
ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.
#Three #talaqs #have #been #pronounced #go #away #case #domestic #violence #against #church #imam #who #pronounced #triple #talaq
