കണ്ണൂർ : ( www.truevisionnews.com ) കൂത്തുപറമ്പ് കല്ലിക്കണ്ടിയിൽ സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറിൽ വാഹനമിടിച്ച് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക് . കല്ലിക്കണ്ടി തൂവക്കുന്ന് റോഡിൽ മൈതാനിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം ഉണ്ടായത്.

പൊയിലൂർ സ്വദേശികളായ ഫാത്തിമത്തുൽ ബദൂൽ, സഹോദരൻ മുഹമ്മദ് എന്നിവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോയി. പാറാട് ടി പി ജി എം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബദൂൽ.
സ്കൂൾ ടൂർ കഴിഞ്ഞ് എത്തിയ ബദൂലിനെയും കൂട്ടി വീട്ടിലേക്ക് തിരികെ വരികയായിരുന്നു മുഹമ്മദ്. അപകടത്തിൽ ബദൂലിന് ഗുരുതരമായി പരിക്കേറ്റു.
ഇടിച്ച വാഹനം കണ്ടെത്താൻ നാട്ടുകാരും, കൊളവല്ലൂർ പോലീസും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ്.
#6th #class #seriously #injured #after #his #siblings #scooter #hit #vehicle #Kannur #Koothuparam
