കൊച്ചി : ( www.truevisionnews.com ) പിറവത്ത് ഹൈസ്കൂൾ വിദ്യാർഥിനിക്ക് തന്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്ത പ്രതി പിടിയിൽ. പെരുവ കുന്നപ്പിള്ളി കുഴിപ്പറമ്ബിൽ ഉണ്ണി സാബു (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് സ്വന്തം നഗ്ന ഫോട്ടോകളും, മറ്റു പെൺകുട്ടികളുടെ ചിത്രങ്ങളും അയച്ചു കൊടുക്കുകയായിരുന്നു.
ഇതു പോലെ തിരിച്ച് പെൺകുട്ടിയുടെ ഫോട്ടോകളും അയക്കാൻ ആവശ്യപ്പെട്ടു. പ്രതി പെരുവ ബാറിലെ ജീവനക്കാരനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#23 #year #old #man #arrested #sending #nude #pictures #himself #high #school #student
