കുഞ്ഞനുജൻ കിണറ്റിൽ വീണു, ഒന്നും ആലോചിക്കാതെ ഇറങ്ങി രക്ഷിച്ചു; മൂന്നാം ക്ലാസുകാരി ദിയയ്ക്ക് ജീവന്‍ രക്ഷാപതക്

കുഞ്ഞനുജൻ കിണറ്റിൽ വീണു, ഒന്നും ആലോചിക്കാതെ ഇറങ്ങി രക്ഷിച്ചു; മൂന്നാം ക്ലാസുകാരി ദിയയ്ക്ക് ജീവന്‍ രക്ഷാപതക്
Jan 26, 2025 08:04 AM | By Athira V

മാവേലിക്കര: ( www.truevisionnews.com ) കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരി ദിയ ഫാത്തിമയുടെ ധീരതയ്ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പുരസ്കാരം.

ഇന്ന് പ്രഖ്യാപിച്ച ജീവന്‍ രക്ഷാപതകില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ മാവേലിക്കര മാങ്കാംകുഴിയിലെ പത്തുവയസ്സുകാരി ദിയ ഫാത്തിമ ആണ്.

2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവസ്സുകാരന്‍ ഇവാന്‍ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോള്‍ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്.

ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അക്കു എന്നുവിളിപ്പേരുള്ള ഇവാനാണ് അപകടത്തില്‍പെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു.

ശബ്ദം കേട്ടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു.

കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ. ദുനിയ ഫാത്തിമയാണ് ദിയയുടെ മറ്റൊരു സഹോദരി.

#third #class #student #diyafathima #got #rakshapathak #rescue #brother

Next TV

Related Stories
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
Top Stories