ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടി; കേസിൽ യുവാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടി; കേസിൽ യുവാവ് അറസ്റ്റിൽ
Jan 25, 2025 09:23 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടിക്കൽ താഴം സ്വദേശിനിയിൽനിന്നു പണം തട്ടിയ കേസിലാണ് പ്രതി കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷിനെ (25) കോഴിക്കോട് ചേവായൂർ പൊലീസ് പിടികൂടിയത്.

യുവതിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത്, ആപ് വഴിയുള്ള ഓൺലൈൻ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ 2024 ഏപ്രിൽ, മേയ് മാസങ്ങളിലായി 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു.

തട്ടിപ്പിന് പിന്നാലെ തുക സംസ്ഥാനത്തിന് പുറത്തുള്ള ഒൻപത് അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതിൽ ഒരു അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തത് കാസർകോട് സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു.

കാസർകോട് ടൗണിൽ ഫെഡറൽ ബാങ്കിൻറെ ശാഖയിൽനിന്നു ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപ പ്രതി പിൻവലിച്ചു. അന്വേഷണത്തിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ വിദ്യാനഗർലുള്ള വീട്ടിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#lakhrupees #extorted #woman #guise #onlinetrading #youth #arrested #case

Next TV

Related Stories
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Feb 12, 2025 11:49 AM

സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ്...

Read More >>
ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

Feb 12, 2025 11:43 AM

ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550...

Read More >>
 സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

Feb 12, 2025 11:14 AM

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ...

Read More >>
 കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Feb 12, 2025 11:10 AM

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ...

Read More >>
കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Feb 12, 2025 11:08 AM

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ദേശീയ പാതയിൽ മാച്ചാംതോട് ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്....

Read More >>
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Feb 12, 2025 10:37 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്...

Read More >>
Top Stories