കൊച്ചി: (www.truevisionnews.com) എറണാകുളം സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. മംഗള വനത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് മംഗള വനത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി പിടിയിലായത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ലഹരിക്കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മന്ദി ബിശ്വാസ് ആയിരുന്നു ജയില്‍ ചാടിയത്. ഇയാളെ തിരികെ ജയിലില്‍ എത്തിച്ചു.
#Accused #who #jumped #Ernakulam #SubJail #arrested
