ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി
Jan 25, 2025 08:06 PM | By VIPIN P V

ലഖ്നോ: (www.truevisionnews.com) ഉത്തർപ്രദേശിൽ ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട അഫ്‌സലിനെ കാണാതായത്.

അയൽക്കാരനായ ഷാവേസിനെ (19) അറസ്റ്റ് ചെയ്തതിന് ശേഷം ആദംപൂർ ഗ്രാമത്തിലെ വനത്തോട് ചേർന്നുള്ള കരിമ്പ് തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ പ്രതിക്കൊപ്പമാണ് അഫ്‌സലിനെ അവസാനമായി കണ്ടത്. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഷാവേസ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായാണ് കുടുംബം പരാതി നൽകിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തിട്ടുണ്ട്.

പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്‍റെ പ്രേരണയെക്കുറിച്ച് ചോദിച്ചപ്പോൾ, കത്രിക കൊണ്ട് കുത്തിയാണ് താൻ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#seven #year #old #boy #stabbed #death #neighbor #crime

Next TV

Related Stories
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Feb 10, 2025 04:22 PM

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; 17-കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ ശനിയാഴ്ച മാനവ് ഹിമാൻഷുവിനെ വിളിച്ചു...

Read More >>
സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

Feb 9, 2025 09:12 PM

സ്വകാര്യ ഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ; ഭക്ഷണം സീറ്റിൽ വീണതിന് യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി

പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് പ്രതികളിലൊരാളായ കരാല നിവാസിയായ സുശാന്ത് ശർമ്മ എന്ന ചുട്കുളിയെ അറസ്റ്റ് ചെയ്തത്....

Read More >>
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

Feb 8, 2025 12:43 PM

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ തല്ലിക്കൊന്നു

ക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ്...

Read More >>
ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

Feb 7, 2025 12:44 PM

ലീവ് അപേക്ഷ നിരസിച്ചു; സഹപ്രവര്‍ത്തകരെ കുത്തി സര്‍ക്കാര്‍ ജീവനക്കാരന്‍

ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി നിരത്തില്‍ ഇറങ്ങി....

Read More >>
സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

Feb 5, 2025 09:47 PM

സംശയത്തെ തുടർന്ന് യുവാവ് പട്ടാപ്പകൽ ഭാര്യയെ കുത്തിക്കൊന്നു

ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു....

Read More >>
പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

Feb 5, 2025 07:25 PM

പത്ത് വയസ്സുകാരനെ വെള്ളത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ...

Read More >>
Top Stories

Entertainment News