നാദാപുരത്തെ കാറിലെ വിവാഹാഘോഷം; നവവരനുൾപ്പെടെ ഏഴ് പേർ പിടിയിൽ, റീൽസ് ചിത്രീകരിച്ച വാഹനം പിടിച്ചെടുത്തു

നാദാപുരത്തെ കാറിലെ വിവാഹാഘോഷം; നവവരനുൾപ്പെടെ ഏഴ് പേർ പിടിയിൽ, റീൽസ് ചിത്രീകരിച്ച വാഹനം പിടിച്ചെടുത്തു
Jan 24, 2025 08:14 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) അപകടകരമായി വാഹനമോടിച്ച് റീൽസ് ചിത്രീകരിച്ച വിവാഹ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനം ഓടിച്ച നവ വരനുൾപ്പെടെ 7 പേരാണ് പൊലീസിൻ്റെ പിടിയിലായത്. റീൽസ് ചിത്രീകരിച്ച 5 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് നാദാപുരം വളയത്തായിരുന്നു സംഭവം.

കാറിന്റെ ഡോറിൽ ഇരുന്നും, മുകളിൽ പൂത്തിരികത്തിച്ചും, പടക്കം പൊട്ടിച്ചുമായിരുന്നു വിവാഹസംഘത്തിന്റെ യാത്ര. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം, പിടിച്ചെടുത്ത വാഹനങ്ങൾ നാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തത്.

കോഴിക്കോട് നാദാപുരത്താണ് നടുറോഡിൽ വിവാഹ പാർട്ടിക്കാരുടെ റീൽസ് ചിത്രീകരണം നടന്നത്. നവവരൻ കല്ലാച്ചി സ്വദേശി അർഷാദ് എന്നയാൾക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് വളയം പൊലീസ് കേസ് എടുത്തത്.

അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.

#Car #wedding #Nadapuram #Seven #people #newcomer #who #filmed #reels #were #arrested #vehicle #seized

Next TV

Related Stories
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Feb 11, 2025 11:40 AM

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

ഫോൺ നമ്പറുകൾ പരസ്പരം കൈ മാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാൻ...

Read More >>
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

Feb 11, 2025 10:59 AM

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ...

Read More >>
വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Feb 11, 2025 10:58 AM

വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു....

Read More >>
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

Feb 11, 2025 10:52 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ...

Read More >>
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

Feb 11, 2025 10:27 AM

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്....

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  ഗൃഹനാഥൻ മരിച്ചു

Feb 11, 2025 10:21 AM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ...

Read More >>
Top Stories

Entertainment News