കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു, പ്രദേശത്ത് നിരോധനാജ്ഞ; മാനന്തവാടി നഗരസഭയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്

കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു, പ്രദേശത്ത് നിരോധനാജ്ഞ; മാനന്തവാടി നഗരസഭയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്
Jan 24, 2025 07:55 PM | By Athira V

കൽപ്പറ്റ: ( www.truevisionnews.com) കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽ ആചരിക്കും. അതേസമയം, കടുവയെ പിടികൂടാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു.

ഇന്ന് രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.

അതേസമയം, മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി.

ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അതിനിടെ

തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയുടെ അമ്മാവനും പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചറുമായ അച്ഛപ്പൻ്റെ ഭാര്യയാണ് രാധ.

ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് (അച്ഛപ്പന് പുറമെ) സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒആർ കേളു വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാ‍ർ ഉത്തരവിട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സർക്കാർ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം കെട്ടടങ്ങി.

#Cage #setup #catch #tiger #curfew #area #UDF #announces #hartal #tomorrow #Mananthavadi #Municipal #Corporation

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

Feb 11, 2025 10:52 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ...

Read More >>
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

Feb 11, 2025 10:27 AM

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്....

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  ഗൃഹനാഥൻ മരിച്ചു

Feb 11, 2025 10:21 AM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ...

Read More >>
പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

Feb 11, 2025 09:52 AM

പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

ഈ രംഗം ചിത്രീകരിച്ച കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിച്ചിരിക്കുകയാണ്...

Read More >>
മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

Feb 11, 2025 09:30 AM

മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ്...

Read More >>
വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

Feb 11, 2025 09:20 AM

വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

മദ്യപിച്ച് വാഹനമോടിക്കൽ, പൊലീസുകാരെ ആക്രമിക്കൽ, അടിപിടി തുടങ്ങി വിവിധ വകുപ്പുകളിൽ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരിൽ കുന്നമംഗലം, മാവൂർ...

Read More >>
Top Stories