ചെന്നൈ: (truevisionnews.com) ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്‌ലിം ലീഗ് എംപിയായ നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ.

മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചുവെന്നാണ് ആരോപണം. എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ഹിന്ദു സമൂഹം വളരെ സമാധാനപ്രിയരാണ്.
ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാഗത്ത് നിന്നുണ്ടായത്. സുബ്രഹ്മണ്യം ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.
#Eat #meat #near #temple #Annamalai #wants #expel #Muslim #League #MP
