പൂനെ: (truevisionnews.com) ഭർത്താവ് ഭാര്യയെ കഴുത്തിൽ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭർത്താവ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് തന്റെ ഓഫീസിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
ദമ്പതികളായ ശിവദാസ് ഗിതേയും(37) ഭാര്യ ജ്യോതി ഗിതേയും (27) തമ്മിൽ ബുധനാഴ്ച വാക്ക് തർക്കമുണ്ടായിരുന്നു. പുലർച്ചെ 4.30ഓടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
ഇതേ തുടർന്ന് ഭർത്താവ് ഭാര്യയെ ഒരു ജോടി കത്രികകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. ശിവദാസ് ഭാര്യയുടെ കഴുത്തിൽ കത്രിക കുത്തിയിറക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് ശിവദാസ് ഫോണിൽ വീഡിയോ പകർത്തി ഓഫീസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തൻ്റെ പ്രവൃത്തിയിൽ പശ്ചാത്താപം പ്രകടിപ്പിച്ചായിരുന്നു ശിവദാസിന്റെ വീഡിയോ എന്ന് സഹപ്രവർത്തകർ പറഞ്ഞു.
#husband #killed #his #wife #stabbing #her #neck #with #pair #scissors.
