പോത്തൻകോട് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പോത്തൻകോട് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Jan 24, 2025 06:07 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com) പോത്തൻകോട് ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴിഞ്ഞ ദിവസം പോത്തൻകോട് നടന്ന അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽ വീട്ടിൽ ഗണേഷ് കുമാർ (50) ആണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെ പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗണേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ ഗണേഷ് ഓട്ടോറിക്ഷയുടെ അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഏഴരയോടെ മരിച്ചു. വാരിയെല്ലിന് ഉൾപ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് നിഗമനം.

പോസ്റ്റുുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

#going #home #autooverturned #head #household #died #undergoing #treatment

Next TV

Related Stories
മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

Feb 12, 2025 12:40 PM

മാ​ന​ന്ത​വാ​ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ ബാ​ധ്യ​ത തീ​ർ​ക്കാ​ൻ സ്ഥ​ലം വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളോ​ടാ​ണ് സ​ജി​ത്ത് കൈ​ക്കൂ​ലി...

Read More >>
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
 'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

Feb 12, 2025 12:18 PM

'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം...

Read More >>
 ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 12, 2025 12:04 PM

ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ....

Read More >>
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Feb 12, 2025 11:49 AM

സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ്...

Read More >>
Top Stories