കണ്ണൂർ : (truevisionnews.com) ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ മുഴപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെണ്‍കുട്ടിയെ മടിയില്‍ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്.
തുടര്‍ന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
#Sexual #assault #seven #year #old #girl #Muzhapilangad #native #arrested #POCSO #case
