'മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല', ദമ്പതികൾ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്

'മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല', ദമ്പതികൾ ജീവനൊടുക്കിയത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്
Jan 23, 2025 02:35 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നെയ്യാറിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏക മകന്റെ മരണത്തിൽ മനംനൊന്താണ് നെയ്യാറിൽ ചാടി ദമ്പതികൾ ജീവനൊടുക്കിയതെന്ന വിവരമാണ് പുറത്ത് വന്നത്.

മുട്ടട സ്വദേശികളായ സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് ഇന്ന് രാവിലെ നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീടാണ് സമീപത്ത് നിന്നും സ്നേഹദേവിന്റെയും മൃതദേഹവും കണ്ടെടുത്തത്.

പരസ്പരം കൈകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. കരയിൽ നിന്നും ഇരുവരുടേയും ചെരുപ്പുകളും 4 പേജുളള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.

രാവിലെ എട്ടരയോടെ കാറിൽ ഇവിടെയെത്തിയ ദമ്പതികൾ കൈകൾ ചേർത്ത് കെട്ടി നെയ്യാറിൽ ചാടുകയായിരുന്നു. ഇരുവരുടേയും ഏക മകനായിരുന്ന ശ്രീദേവ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അപകടത്തിൽ മരിച്ചത്.

ലോ അക്കാദമിയിൽ അവസാന വർഷ വിദ്യാർഥിയായിരുന്നു ശ്രീദേവ്. ശ്രീദേവിന്റെ മരണം നൽകിയ വേദനയിൽ നിന്നും കരകയറാനാകാതെ ജീവിക്കുകയായിരുന്നു ദമ്പതികൾ. ഒടുവിൽ മകന്റെ മരണത്തിന് ഒരു വർഷമാകാനിരിക്കെയാണ് ജീവനൊടുക്കിയത്.

മകന്റെ സ്കൂൾ ബെൽറ്റ് അരയിൽ കെട്ടിയ നിലയിലായിരുന്നു സ്നേഹദേവിന്റെ മൃതദേഹം. 'മകന്റെ മരണത്തിലെ വേദന സഹിക്കാനാകുന്നില്ല. മകൻ മരിച്ച ശേഷം ജീവിതം ദുരിത പൂർണ്ണമാണ്. ഇനിയും ജീവിക്കാൻ കഴിയുന്നില്ല'. തുടങ്ങിയ വിവരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#More #information #out #couple #found #dead #Neyyar #Thiruvananthapuram

Next TV

Related Stories
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
Top Stories