Jan 23, 2025 10:19 AM

തിരുവനന്തപുരം: (truevisionnews.com)  ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ആശയവിനിമയം നടന്നു.

ബ്രൂവറി വിവാദം കത്തുന്നതിനിടെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് മന്ത്രി വിശദീകരിച്ചു.

പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതില്ലന്ന നിലപാടിലാണ് സിപിഐ നേതൃത്വം. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. 27 ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.

പാലക്കാട്ടെ സിപിഐ 25ന് വിഷയം ചര്‍ച്ച ചെയ്യും. പ്രാദേശിക നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ശേഷം നിലപാട് സംസ്ഥാന എക്‌സിക്യൂട്ടീവിനെ അറിയിക്കും.

#CPI #stands #government #brewery #issue.

Next TV

Top Stories