കൊച്ചി: (truevisionnews.com) ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കി.

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി നൽകി.
ഇന്നലെ റിതു ജയന്‍റെ വീട് അടിച്ചുതകര്‍ത്തിരുന്നു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു.
സംഭവത്തിൽ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.
ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിരുന്നു.
#Chendamangalam #Murder #case #accused ##disappointed #JitinBose #not #killed
