വിദ്യാർത്ഥി അധ്യാപകനോട് കയർത്ത സംഭവം; വീഡിയോ പ്രചരിപ്പിച്ചതിൽ വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥി അധ്യാപകനോട് കയർത്ത സംഭവം; വീഡിയോ പ്രചരിപ്പിച്ചതിൽ വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ
Jan 22, 2025 10:37 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com) തൃത്താലയില്‍ അധ്യാപകരോട് കയര്‍ത്ത 17കാരന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവരോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

തൃത്താല പൊലീസ് സ്റ്റേഷനില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവ് പറ്റിയതാണ്, മാപ്പ് നല്കണമെന്ന് വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകരും തീരുമാനിച്ചു. വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് നല്‍കാനും അടുത്ത ദിവസം മുതല്‍ ക്ലാസ്സില്‍ വരാനും സൗകര്യമൊരുക്കും.

വിദ്യാര്‍ത്ഥിയും അധ്യാപകനും തമ്മിലുളള പ്രശ്‌നം അവിടെ തീര്‍ന്നെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതില്‍ വിശദീകരണം തേടിയിരിക്കുകയാണ് ബാലാവകാശ കമ്മീഷനിപ്പോള്‍. അധ്യാപകര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അതീവ ഗൗരവകരമെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍.

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടില്ലെന്നാണ് അധ്യാപകര്‍ ഉറപ്പിച്ച് പറയുന്നത് സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്‍ നേരിട്ട് സന്ദര്‍ശനം നടത്തും. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

#Incident #student #shouting #teacher #ChildRightsCommission #explanation #circulation #video

Next TV

Related Stories
മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

Mar 18, 2025 10:49 PM

മർദ്ദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകിയിട്ടും നടപടിയില്ല'; ഒടുവിൽ അരുംകൊല

പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

Mar 18, 2025 10:09 PM

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബന്ധു കസ്റ്റഡിയില്‍

ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ്...

Read More >>
 യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

Mar 18, 2025 09:48 PM

യാസിര്‍ ലഹരിക്ക് അടിമ, കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് നോമ്പ് തുറക്കാനുള്ള ഒരുക്കത്തിനിടെ, പ്രതിക്കായി തെരച്ചിൽ

നേരത്തെയും ഷിബിലയെ യാസിര്‍ മർദ്ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര്...

Read More >>
ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Mar 18, 2025 09:42 PM

ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ...

Read More >>
Top Stories