തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി

തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി
Jan 22, 2025 09:07 PM | By VIPIN P V

( www.truevisionnews.com) മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അതിദാരുണ സംഭവത്തിൽ മരണം 11 ആയി. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.

അപകടത്തിൽ നിരവധി യാത്രക്കാർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു.

ജൽഗാവിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തം. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്ർറെ വീലുകളിൽ നിന്ന് പുക കണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.

പിന്നാലെ ചങ്ങല വലിച്ചു. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. എതിർ ദിശയിൽ വരികയായിരുന്ന കർണാടക എക്സ്പ്രസ് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. നിമിഷ നേരം കൊണ്ട് റെയിൽ ട്രാക്ക് ചോരക്കളമായി.

പരുക്കേറ്റ് ട്രാക്കിന് സമീപം ആളുകൾ കിടക്കുന്ന ദൃശ്യങ്ങൾ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കും. പിന്നാലെ രക്ഷാദൗത്യം തുടങ്ങി.

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും അറിയിച്ചു.

#Rumored #fire #jumped #train #deathtoll

Next TV

Related Stories
യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ വിളിച്ചുവരുത്തി പീഡനം; പോക്‌സോ കേസില്‍ ഹാസ്യതാരത്തിന് കഠിനതടവ്

Mar 18, 2025 08:44 PM

യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ വിളിച്ചുവരുത്തി പീഡനം; പോക്‌സോ കേസില്‍ ഹാസ്യതാരത്തിന് കഠിനതടവ്

യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായ ഹാസ്യതാരമാണ് ദര്‍ശന്‍. ഉയരക്കുറവുള്ള ദർശൻ്റെ പല ഹാസ്യവീഡിയോകളും നേരത്തെ...

Read More >>
84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം

Mar 18, 2025 07:13 PM

84 മദ്​റസകൾ അടച്ചുപൂട്ടി സർക്കാർ; വൻ പ്രതിഷേധം

നിയമവിരുദ്ധമായി​ പ്രവർത്തിക്കുകയാണെന്ന്​​ ആരോപിച്ചാണ്​...

Read More >>
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

Mar 18, 2025 05:12 PM

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

ഒന്നര കിലോഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു....

Read More >>
യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; വിചിത്ര ശിക്ഷ വിധിച്ച് പഞ്ചായത്ത്, പിന്നാലെ വിവാദം

Mar 18, 2025 04:49 PM

യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; വിചിത്ര ശിക്ഷ വിധിച്ച് പഞ്ചായത്ത്, പിന്നാലെ വിവാദം

യുവതിയുടെ പരാതിയെത്തുടർന്ന്, അവളുടെ കുടുംബം ലോക്കൽ പൊലീസിനെ സമീപിക്കുകയും നടപടി ആവശ്യപ്പെടുകയും...

Read More >>
Top Stories