യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് മർദ്ദനം; അസഭ്യം വിളിച്ചെന്ന് ചെയർപേഴ്സണും പരാതി നൽകി

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് മർദ്ദനം; അസഭ്യം വിളിച്ചെന്ന് ചെയർപേഴ്സണും പരാതി നൽകി
Jan 22, 2025 07:09 PM | By Jain Rosviya

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർഥിക്ക് മർദ്ദനമേറ്റതായി പരാതി. എസ് എഫ് ഐ പ്രവർത്തകർ ഒന്നാം വർഷ വിദ്യാർഥി അബ്ദുള്ളയെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മിഥുന്‍റെ നേതൃത്വലായിരുന്നു മർദ്ദനമെന്നാണ് പരാതി. അതേസമയം മർദ്ദനമേറ്റ അബ്ദുള്ളക്കെതിരെ കോളേജ് ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്.

തന്നെ അസഭ്യം വിളിച്ചുവെന്നാണ് കോളേജ് ചെയർപേഴ്സണായ ഫരിഷ്ത എൻ എസിന്‍റെ പരാതി. ഫരിഷ്തയുടെ പരാതിയിലും കന്‍റോൺമെന്‍റ് പൊലിസ് കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദ്ദനമേറ്റത് വലിയ വിവാദമായിരുന്നു.

അമൽ, മിഥുൻ, അലൻ, വിധു എന്നിവരായിരുന്നു ആ കേസിലെ നാല് പ്രതികള്‍. വലിയ തോതിൽ വിമർശനമുയർന്ന സംഭവത്തിൽ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സി പി എം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

അതിനിടയിലാണ് കോളേജിൽ വീണ്ടും എസ് എഫ് ഐ മർദ്ദനമെന്ന പരാതി വന്നിരിക്കുന്നത്.

#Student #assaulted #University #College #Chairperson #filed #complaint

Next TV

Related Stories
 ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 12, 2025 12:04 PM

ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ....

Read More >>
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Feb 12, 2025 11:49 AM

സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ്...

Read More >>
ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

Feb 12, 2025 11:43 AM

ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550...

Read More >>
 സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

Feb 12, 2025 11:14 AM

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ 27 വയസുകാരന് ദാരുണാന്ത്യം

27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ...

Read More >>
 കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Feb 12, 2025 11:10 AM

കണ്ണൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ...

Read More >>
Top Stories