കൂത്താട്ടുകുളം: (truevisionnews.com) കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടെ വനിതാ കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ കടത്തി കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു.

സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. നേരെത്തെ നഗരസഭ സെക്രട്ടറിയിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
അതിനിടെ, കൂത്താട്ടുകുളത്ത് കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് സാധൂകരിക്കാൻ കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് സിപിഎം.
കലാ രാജു കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി സിപിഎം പ്രചരിപ്പിക്കുന്നത്. സാമ്പത്തിക സഹായം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കലാരാജു പറയുന്നു.
#police #taken #vehicle #Koothattukulam #Municipal #Corporation #Chairperson #custody
