Jan 22, 2025 01:41 PM

മലപ്പുറം: ( www.truevisionnews.com) അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി പി.വി.അൻവർ. അന്വേഷണം നടക്കട്ടെയെന്നും വിശദമായ രേഖകളോടെ നാളെ(വ്യാഴം) പത്രസമ്മേളനം വിളിക്കുമെന്നും യാഥാർഥ്യം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും അൻവർ പറഞ്ഞു.

കോടതിയിൽ നിന്ന് ലേലത്തിലെടുത്ത ഭൂമിയാണതെന്നും അൻവർ പറഞ്ഞു. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ ഡെൽഹിയിൽ നിന്ന് 2004-ലോ അഞ്ചിലോ ലേലത്തിൽ പങ്കെടുത്ത് വാങ്ങിയതാണ്. കോടതി നൽകിയ അവകാശമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് പി.വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അന്‍വറിനെതിരേയുള്ള പരാതി.

നാല് മാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്.

#Let #investigation #done #answer #documents #PVAnwar

Next TV

Top Stories










Entertainment News