പാങ്ങോട്: ( www.truevisionnews.com) രണ്ടാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി കുന്ന് സ്വദേശി കൃഷ്ണപ്രസാദാണ് (24) പാങ്ങോട് പൊലീസിന്റെ പിടിയിലായത്.

വീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കാണിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പാങ്ങോട് എസ്.എച്ച്.ഒ ജിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീഷ്, സി.പി.ഒ അൽ അമീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#second #grader #sexuallyassault #Youth #under #arrest
