പത്തനംതിട്ട: (truevisionnews.com) നാട്ടിലിറങ്ങിയ രാജവെമ്പാലയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് നദിയിൽ ചാടി. കൂടെ വെള്ളത്തിലിറങ്ങിയ വനപാലക സംഘം രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി.

പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഉറുമ്പനിയിലാണ് സംഭവം. ജനവാസ മേഖലയിൽ രാജവെമ്പാലയെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതോടെ റാന്നിയിൽനിന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. പിടൂകൂടാൻ ശ്രമിക്കവെ ആദ്യം മരത്തിൽ പാഞ്ഞുകയറി.
വനപാലകർ വാലിൽ പിടിയിട്ടു. എന്നാൽ, പാമ്പ് കക്കാട്ടാറിലേക്ക് വഴുതി വീണു. ഇതോടെ ആർ.ആർ.ടി സംഘത്തിലെ പി.കെ. രമേശ്, എസ്. സതീഷ് കുമാർ, അരുൺ രാജ് എന്നിവരും നദിയിൽ ഇറങ്ങി.
തുടർന്ന് അതിസാഹസികമായി ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ രാജവെമ്പാല വനപാലകർക്ക് നേരെ ചീറിയടുക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
#snake #jumped #river #trying #catch #kingleopard #landed #country.
