#sexuallyassault | പുത്തൻവേലിക്കര പോക്സോ കേസ്: ഒളിവിൽപ്പോയ സുബ്രഹ്മണ്യനെതിരെ കേസ്, തിരച്ചിൽ

#sexuallyassault |  പുത്തൻവേലിക്കര പോക്സോ കേസ്: ഒളിവിൽപ്പോയ സുബ്രഹ്മണ്യനെതിരെ കേസ്, തിരച്ചിൽ
Jan 22, 2025 11:42 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) എറണാകുളം പുത്തൻവേലിക്കരയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാളാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ക്രൈം നമ്പർ 42/2025 ആയി കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘‘കുട്ടിയെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.

ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷിക്കുന്നു. ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്.

ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നു’’ – മുഖ്യമന്ത്രി പറഞ്ഞു.




#Puthanvelikkara #POCSO #case #Case #against #absconding #Subrahmanyan #search

Next TV

Related Stories
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Feb 12, 2025 12:28 PM

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്....

Read More >>
 'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

Feb 12, 2025 12:18 PM

'ഇഡ്ഡലി' എന്ന് വിളിപ്പേര്; സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി

പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം...

Read More >>
 ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Feb 12, 2025 12:04 PM

ബൈക്ക് ഓട്ടോയുടെ പിന്നിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിൻ്റെ പിൻസീറ്റിലായിരുന്നു അപകട സമയത്ത് ആദിൽ....

Read More >>
സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

Feb 12, 2025 11:49 AM

സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ്...

Read More >>
ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

Feb 12, 2025 11:43 AM

ആശ്വാസം ...സ്വർണവില കുത്തനെ കുറഞ്ഞു

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550...

Read More >>
Top Stories