ശൈശവ വിവാഹം നടത്തികൊടുത്ത ഖാസി അറസ്റ്റിൽ

ശൈശവ വിവാഹം നടത്തികൊടുത്ത ഖാസി അറസ്റ്റിൽ
Jan 22, 2025 11:08 AM | By VIPIN P V

ഹൈദരാബാദ്: ( www.truevisionnews.com) തെലങ്കാനയിൽ ശൈശവ വിവാഹം നടത്തി നല്‍കിയ ഖാസി അറസ്റ്റിൽ. ഖാസി അബ്ദുൽ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ സന്തോഷ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചതിനെ തുടർന്നാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച നിക്കാഹ് അബ്ദുൽ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു.

ഇതിനായി ഇദ്ദേഹം പെൺകുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ കോടതി നിർദ്ദേശപ്രകരമാണ് സന്തോഷ് നഗർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.

പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്നും വിവാഹം നിയമവിരുദ്ധമാണെന്നും കൃത്യമായ ബോധ്യമുണ്ടായിട്ടും ഖാസി കുറ്റം ചെയ്തതായി എഫ്ഐആറിൽ ഉണ്ട്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം 2006, ബിഎൻഎസ് 175 (4) വകുപ്പ് പ്രകാരമാണ് ഖാസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

#Khasi #arrested #conducting #childmarriage

Next TV

Related Stories
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

Feb 12, 2025 01:23 PM

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവന്‍റെ തുടിപ്പ്

ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോൾ ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക്...

Read More >>
12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

Feb 12, 2025 12:43 PM

12 വ​യ​സ്സു​കാ​ര​ന്റെ നെ​ഞ്ചി​ൽ ത​റ​ച്ചു​ക​യ​റി​യ ഓ​ല​മ​ട​ലും മാ​ല​യും പു​റ​ത്തെ​ടു​ത്തു

അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ല്‍നി​ന്നു​ള്ള കു​ടും​ബ​ത്തി​ൽ അം​ഗ​മാ​യ ക​മാ​ൽ ഹു​സൈ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്....

Read More >>
ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു;  ദൃശ്യങ്ങൾ പുറത്ത്

Feb 12, 2025 12:12 PM

ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ദൃശ്യങ്ങൾ പുറത്ത്

ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം...

Read More >>
വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

Feb 12, 2025 11:15 AM

വ​സ്ത്രം കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​കത്തിലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ഉ​ഡു​പ്പി ക​രാ​വ​ലി ജ​ങ്ഷ​ന് സ​മീ​പം ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി  സംഘർഷം; സഹപാഠിയുടെ അടിയേറ്റ്  ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Feb 11, 2025 10:13 PM

സ്കൂൾ ബസിൽ സീറ്റിനെ ചൊല്ലി സംഘർഷം; സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു.അടിയേറ്റ് വീണ് ബോധരഹിതനായ കന്ദഗുരു സേലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories

Entertainment News