ചൂടിന് ആശ്വാസമാകും ... സംസ്ഥാനത്ത് മൂന്ന് ദിവസം വിവിധ ജില്ലകളിൽ നേരിയ മഴക്ക് സാധ്യത

 ചൂടിന് ആശ്വാസമാകും ...  സംസ്ഥാനത്ത് മൂന്ന് ദിവസം വിവിധ ജില്ലകളിൽ നേരിയ മഴക്ക് സാധ്യത
Jan 21, 2025 08:50 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് മൂന്ന് ദിവസം വിവിധ ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലാണ് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

23ന് 4 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നയിപ്പ് നൽകി. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും സാധരണയേക്കാൾ ചൂടുകൂടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#possibility #light #rain #various #districts #state #three #days

Next TV

Related Stories
കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

Feb 6, 2025 08:58 PM

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചു; അംഗനവാടി അധ്യാപികയ്ക്കെതിരെ പരാതിയുമായി കുടുംബം

ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാരോപിച്ച് നാട്ടുകാരും ടീച്ചർക്കെതിരെ...

Read More >>
നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

Feb 6, 2025 08:52 PM

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

Feb 6, 2025 08:45 PM

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ ദിശയില്‍ നിന്ന് വന്ന സ്വകാര്യ ബസിലേക്ക്...

Read More >>
ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

Feb 6, 2025 08:24 PM

ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട അവറാന്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള സ്റ്റാര്‍ ബെന്‍സ് സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ചാണ് ആക്രമണം...

Read More >>
കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

Feb 6, 2025 07:53 PM

കോതമം​ഗലത്തും തളിപ്പറമ്പിലും വൻ കഞ്ചാവ് വേട്ട; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളും ഒരു ഒഡീഷ സ്വദേശിയും പിടിയിൽ

കോതമംഗലത്ത് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാമിലധികം കഞ്ചാവാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളിൽ നിന്നും എക്സൈസ്...

Read More >>
Top Stories