#Complaint | ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ സ്‌കൂട്ടറും പണവും മൊബൈൽ ഫോണുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി

#Complaint  |  ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ സ്‌കൂട്ടറും പണവും മൊബൈൽ ഫോണുമായി ജീവനക്കാരന്‍ മുങ്ങിയതായി പരാതി
Jan 21, 2025 07:10 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)   ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണവും സ്ഥാപന ഉടമയുടെ ആക്ടിവ സ്‌കൂട്ടറും മൊബൈല്‍ ഫോണുമായി യുവാവ് കടന്നു കളഞ്ഞതായി പരാതി.

എളേറ്റില്‍ വട്ടോളിയിലെ റഹ്‌മത്ത് ചിക്കന്‍സ്റ്റാള്‍ ഉടമ ബഷീര്‍ എംപി യാണ് കൊടുവള്ളി പൊലീസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

ചളിക്കോട് സ്വദേശിയായ ഷൗക്കത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കെഎല്‍ 57 ജെ 0063 എന്ന നമ്പറിലുള്ള ആക്ടിവ സ്‌കൂട്ടറും, പണവും, മൊബൈല്‍ ഫോണുമായി ഷൗക്കത്ത് കടന്നു കളഞ്ഞതായാണ് പരാതി.

മൊബൈല്‍ ഫോണില്‍ നിന്ന് ഉടമയുടെ വാട്‌സാപ്പ് ഉപയോഗിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരോട് ഗൂഗിള്‍ പേ വഴി ഇയാള്‍ പണം ആവശ്യപ്പെട്ടതായും ബഷീര്‍ പറഞ്ഞു.

ഷൗക്കത്തിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലോ +919048144203 നമ്പറിലോ വിവരം അറിയിക്കണമെന്നും സ്ഥാപന ഉടമ പറഞ്ഞു.

#Complaint #employee #drowned #chicken #stall #owner's #Activa #scooter #money #mobilephone

Next TV

Related Stories
ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

Feb 14, 2025 08:48 PM

ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചു; ഒളിവിൽ പോയി, ഒളിവിൽ പോയ പ്രതി പിടിയിൽ

2011 ല്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ സംഭവത്തില്‍ കടംബനെതിരെ പൊലീസ്...

Read More >>
'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

Feb 14, 2025 08:14 PM

'നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തു ; മോഷ്ടാവ് ബാങ്കിനെ നന്നായി അറിയുന്ന ആൾ'; നിർണായക വിവരം ലഭിച്ചെന്ന് റൂറൽ എസ്പി

ബാങ്കിലെ ടേബിളിൽ നിരത്തിവെച്ച 45 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രമാണ് മോഷ്ടാവ് എടുത്തതെന്നും റൂറൽ എസ് പി...

Read More >>
കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

Feb 14, 2025 08:03 PM

കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം...

Read More >>
മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

Feb 14, 2025 07:57 PM

മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

യൂണിഫോമിലാണ് കുട്ടികൾ തമ്മിലടിച്ചത്. മോഡൽ പരീക്ഷയ്ക്ക് വേണ്ടി സ്കൂളടക്കുന്ന ദിവസമാണ് സംഘർഷം...

Read More >>
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
Top Stories