#Shahanasuicidecase | ‘ഫോൺ വിളിച്ചാൽ എടുക്കാതെയായി, മാനസികമായി തകർന്നു’; നവവധുവിന്റെ ആത്മഹത്യയിൽ പ്രതി റിമാൻഡിൽ

#Shahanasuicidecase | ‘ഫോൺ വിളിച്ചാൽ എടുക്കാതെയായി, മാനസികമായി തകർന്നു’; നവവധുവിന്റെ ആത്മഹത്യയിൽ പ്രതി റിമാൻഡിൽ
Jan 21, 2025 05:40 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com) കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനെ റിമാൻഡ് ചെയ്തു.

മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വാഹിദിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഇന്നലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ വാഹിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം അവഹേളിച്ചതും വിവാഹ ബന്ധം വേർപിരിയാൻ ആവശ്യപ്പെട്ടതുമാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണം എന്നായിരുന്നു ഷഹാനയുടെ കുടുംബത്തിന്റെ പരാതി.

ഷഹാന ഭർത്താവിൽ നിന്ന് നേരിട്ട അവഹേളനം ഡയറിയിൽ കുറിച്ചിട്ടിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഷഹാന നിറത്തിന്റെ പേരിൽ അപമാനം നേരിട്ടിരുന്നു.

പിന്നീട് വാഹിദിനെ വിളിക്കുമ്പോൾ ഫോൺ എടുക്കാതെയായിയെന്നും ഇത് മാനസികമായി ഷഹാനയെ തകർത്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാഹിദിനെതിരെ ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നി വകപ്പുകളാണ് ചുമതത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 14നായിരുന്നു കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.

2024 മെയിലായിരുന്നു ഷഹാനയുടെയും അബ്ദുൾ വാഹിദിന്റെയും വിവാഹം. വിവാഹത്തിന് ശേഷം 20 ദിവസം ഷഹാനയ്ക്ക് ഒപ്പം ഒരുമിച്ച് താസിച്ച് മധുവിധു ഉൾപ്പടെ കഴിഞ്ഞ ശേഷമാണ് വാഹിദ് ഗൾഫിലേക്ക് മടങ്ങിയത്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

വാഹിദിനെതിരെ ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നി വകപ്പുകളാണ് ചുമതത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 14നായിരുന്നു കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.

2024 മെയിലായിരുന്നു ഷഹാനയുടെയും അബ്ദുൾ വാഹിദിന്റെയും വിവാഹം.

വിവാഹത്തിന് ശേഷം 20 ദിവസം ഷഹാനയ്ക്ക് ഒപ്പം ഒരുമിച്ച് താസിച്ച് മധുവിധു ഉൾപ്പടെ കഴിഞ്ഞ ശേഷമാണ് വാഹിദ് ഗൾഫിലേക്ക് മടങ്ങിയത്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

#pickup #phone #called #mentally #broken #Suspect #remand #suicide #newlywed

Next TV

Related Stories
കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

Feb 14, 2025 08:03 PM

കണ്ണീരോടെ വിട നൽകി നാട്, കൊയിലാണ്ടിയിലെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് പ്രമുഖര്‍

പൊതുദര്‍ശനത്തിനുശേഷമായിരുന്നു രാജന്‍, അമ്മുക്കുട്ടി, ലീല എന്നിവരുടെ സംസ്കാരച്ചടങ്ങുകള്‍. നൂറുകണക്കിനാളുകള്‍ അന്തിമോപചാരം...

Read More >>
മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

Feb 14, 2025 07:57 PM

മോഡൽ പരീക്ഷക്ക് സ്കൂളടച്ച ദിവസം, കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

യൂണിഫോമിലാണ് കുട്ടികൾ തമ്മിലടിച്ചത്. മോഡൽ പരീക്ഷയ്ക്ക് വേണ്ടി സ്കൂളടക്കുന്ന ദിവസമാണ് സംഘർഷം...

Read More >>
വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

Feb 14, 2025 07:09 PM

വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കണ്ടത് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
Top Stories