#accident | അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

#accident | അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
Jan 21, 2025 12:29 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോവളം സ്വദേശിനിയായ സരിതയാണ് മരിച്ചത്.

ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിത മരിക്കുകയായിരുന്നു.

കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്.

അപകട സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. സരിതയും ബന്ധുക്കളും കാട്ടാക്കടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആകെ പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്.

സരിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു.

അതേസമയം തിരുവനന്തപുരം ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. ഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാർ, ഒരു ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു.

#speeding #bike #rammed #into #autorickshaw #woman #who #undergoing #treatment #died #her #injuries

Next TV

Related Stories
പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

Feb 11, 2025 09:52 AM

പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

ഈ രംഗം ചിത്രീകരിച്ച കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിച്ചിരിക്കുകയാണ്...

Read More >>
മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

Feb 11, 2025 09:30 AM

മാനുവിന്റെ ഭാര്യയെ കാണാനില്ല, മൃതദേഹത്തിനടുത്ത് നിന്നും ഷാൾ കിട്ടി, നൂൽപ്പുഴയിലെ കാട്ടാന ആക്രമണം, പ്രതിഷേധിച്ച് നാട്ടുകാര്‍

വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ്...

Read More >>
വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

Feb 11, 2025 09:20 AM

വിവാഹവാഗ്ദാനം, സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പീഡനകേസിൽ കോഴിക്കോട് സ്വദേശിയായ 38കാരൻ പിടിയിൽ

മദ്യപിച്ച് വാഹനമോടിക്കൽ, പൊലീസുകാരെ ആക്രമിക്കൽ, അടിപിടി തുടങ്ങി വിവിധ വകുപ്പുകളിൽ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരിൽ കുന്നമംഗലം, മാവൂർ...

Read More >>
'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? '; സിപിഐഎം നേതാവിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ്

Feb 11, 2025 09:03 AM

'പെണ്ണ്, ആദിവാസി എന്നൊക്കെ പറയാന്‍ ഇവര്‍ ആരാണ് ? '; സിപിഐഎം നേതാവിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പനമരം പഞ്ചായത്ത് പ്രസിഡന്റ്

പനമരത്ത് മുസ്ലിം ലീഗ് മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻ്റ് ആക്കിയെന്ന അധിക്ഷേപ പരാമർശത്തിലാണ്...

Read More >>
പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്, കസ്റ്റഡിയിൽ

Feb 11, 2025 09:00 AM

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്, കസ്റ്റഡിയിൽ

കുന്നംകുളത്തെ സ്വന്തം വീട്ടിലാണ് അനു താമസിക്കുന്നത്. കയ്പമംഗലത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനു മക്കളെ കാണാന്‍ ഇടയ്ക്ക്...

Read More >>
Top Stories