തിരുവനന്തപുരം: (truevisionnews.com) പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ഭരണപക്ഷ ബഹളം. കൂത്താട്ടുകുളം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രൂക്ഷവിമർശനം ഉയർത്തിയതിന് പിന്നാലെയായിരുന്നു ബഹളം.

പ്രകോപിതനായി പ്രതിപക്ഷ നേതാവ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് കയ്യിലെ പേപ്പർ വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയിൽ പുറത്തുവന്നത്. കേരളത്തിൽ എത്രയോ പഞ്ചായത്തുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു.
അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാർ ഓടിച്ചത് ഡിവൈഎഫ്ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങൾ ചെയ്യാനാണോ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളർത്തുകയാണോ. ഇതാണോ നീതിബോധം. വിഡി സതീശൻ ചോദിച്ചു.
ഇതോടെ സഭയിൽ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതിൽ പ്രകോപിതനായി എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രതിപക്ഷനേതാവ് സീറ്റിലിരുന്നു.
പരിഷ്കൃത സമൂഹമാണ് നമ്മുടെതെന്നും കാക്കിയിട്ടുക്കൊണ്ട് ഇതിനൊക്കെ കൂട്ടുനിൽക്കാമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്പീക്കർ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങൾ വീണ്ടും ബഹളംവെച്ചു.
ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. കൗരവസഭയിൽ ഇതുണ്ടായപ്പോൾ അന്ന് ദുശ്ശാസനനായിരുന്നു. ഇന്ന് സഭയിൽ ഭരണപക്ഷം ബഹളംവെക്കുമ്പോൾ നിങ്ങൾ ചരിത്രത്തിൽ അഭിനവ ദുശ്ശാസനൻമാരാകുകയാണെന്ന് മറക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
#uproar #came #after #VDSatheesan #raised #severe #criticism #Koothattukulam #issue.
